ന്യൂയോര്‍ക്ക്: പ്രമുഖ അമേരിക്കന്‍ ടെലിവിഷന്‍ ന്യൂസ് ചാനലായ ഫോക്‌സ് ന്യൂസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അതിക്രമിച്ചുകയറിയ കമ്പ്യൂട്ടര്‍ ഭേദകര്‍ ഒബാമ കൊല്ലപ്പെട്ടെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചു.
ഫോക്‌സ്‌ന്യൂസ് പൊളിറ്റിക്‌സ് എന്ന ട്വിറ്റര്‍ അക്കൗണ്ടുവഴിയാണ് ലോവയില്‍ പ്രചാരണത്തിനിടെ ഹോട്ടലില്‍വെച്ച് ഒബാമയ്ക്ക് രണ്ടുതവണ വെടിയേറ്റെന്ന 'ബ്രേക്കിങ് ന്യൂസ്' പ്രചരിപ്പിച്ചത്.
അക്കൗണ്ട് ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയതായി തെളിഞ്ഞ് രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ടും വ്യാജസന്ദേശം നീക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ട്വിറ്റര്‍ അക്കൗണ്ടില്‍ അതിക്രമിച്ചുകടന്നതായി ഫോക്‌സ് ന്യൂസ് സ്ഥിരീകരിച്ചിട്ടുണ്ട്. 'സ്‌ക്രിപ്റ്റ് കിഡ്ഡീസ്' എന്നുപേരുള്ള ഹാക്കര്‍മാര്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.
ട്വിറ്റര്‍ സന്ദേശം അക്കൗണ്ട് ഉടമയുടേതുതന്നെയാണെന്ന് കാണിക്കുന്ന ശരി ചിഹ്നവും ഇതിനൊപ്പമുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് കിഡ്ഡീസിന്‍േറതെന്നവകാശപ്പെടുന്ന രണ്ട് സന്ദേശങ്ങളാണ് പോസ്റ്റ് ചെയ്തത്. ഉടന്‍തന്നെ അക്കൗണ്ട് ഉപയോഗശൂന്യമാക്കുകയും ചെയ്തു.
ഫോക്‌സ്‌ന്യൂസിനുനേരെ ആക്രമണമുണ്ടായതിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ചാനലിന്റെ യാഥാസ്ഥിതിക സ്വഭാവം പൊതുവേ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ഫോക്‌സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിനുനേരെ മെയ് മാസത്തില്‍ സൈബര്‍ ആക്രമണമുണ്ടായിരുന്നു.
No comments:
Post a Comment