എഴുപത് വര്‍ഷമായി അതൊരു രഹസ്യമായിരുന്നു, ആരാണ് നാസി കാലഘട്ടത്തിലെ ആ ഫോട്ടോകളെടുത്തത്. ആ ആല്‍ബത്തിലെ 214 ഫോട്ടോകളും 'ന്യൂയോര്‍ക്ക് ടൈംസി'ന്റെ ഫോട്ടോഗ്രാഫി ബ്ലോഗായ 'ലെന്‍സ്' നെറ്റിലെത്തിച്ച് വെറും നാലു മണിക്കൂര്‍ കൊണ്ട് ആ രഹസ്യം വെളിവായി. നാസി അധികൃതരുടെ ആ പ്രചാരണ ഫോട്ടോകള്‍ എടുത്ത ഫോട്ടോഗ്രാഫറുടെ പേര് ഫ്രാന്‍സ് ക്രീഗര്‍ !
വായനക്കാരോട് ഫോട്ടോഗ്രാഫര്‍ ആരെന്ന് തിരിച്ചറിയാമോ എന്നാണ് ബ്ലോഗ് കഴിഞ്ഞ ദിവസം ചോദിച്ചത്. സ്പീഗല്‍ ഓണ്‍ലൈന്‍ സൈറ്റായ ഐനെസ് ടാഗെസിന്റെസഹായവും ന്യൂയോര്‍ക്ക് ടൈംസ് തേടി. ജര്‍മനിയില്‍ ഹാംബര്‍ഗില്‍ നിന്നുള്ള ഹാരിയറ്റ് ഷാന്‍ബര്‍ഗ് എന്ന സ്ത്രീയാണ് ഫോട്ടോഗ്രാഫര്‍ ആരെന്ന് തിരിച്ചറിഞ്ഞത്.
ജര്‍മന്‍ പ്രൊപ്പഗാണ്ട ഫോട്ടോകളെക്കുറിച്ച് ഗവേഷണം നടത്തുന്ന വ്യക്തിയാണ് ഷാന്‍ബര്‍ഗ്. മാര്‍ട്ടിന് ലൂഥര്‍ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി പഠനത്തിന്റെ ഭാഗമായുള്ള ഗവേഷണമാണത്. 2008 ല്‍ പുറത്തിറങ്ങിയ 'ദി സാല്‍സ്ബര്‍ഗ് പ്രസ്സ് ഫോട്ടോഗ്രാഫര്‍ ഫ്രാന്‍സ് ക്രീഗര്‍ (1914-1993): ഫോട്ടോജേര്‍ണലിസം ഇന്‍ ദി ഷാഡോ ഓഫ് നാസി പ്രൊപ്പഗാന്‍ഡ ആന്‍ഡ് വാര്‍' എന്ന പുസ്തകം ഷാന്‍ബര്‍ഗ് വായിച്ചിരുന്നു. പീറ്റര്‍ എഫ്.ക്രാമല്‍ രചിച്ച ആ പുസ്തകത്തില്‍ നിന്നാണ് അവര്‍ക്ക്, അജ്ഞാത ഫോട്ടോഗ്രാഫറെക്കുറിച്ച് സൂചന ലഭിച്ചത്.
ഓസ്ട്രിയന്‍ ഫോട്ടോജേര്‍ണലിസ്റ്റായിരുന്ന ക്രീഗര്‍ ആണ് ആ ആല്‍ബത്തിലെ ഫോട്ടോകള്‍ പകര്‍ത്തിയതെന്ന് അവര്‍ വേഗം തിരിച്ചറിയാന്‍ കഴിഞ്ഞു. ക്രീഗര്‍ നാസി പാര്‍ട്ടി അംഗമായിരുന്നു.
ന്യൂയോര്‍ക്ക് കേന്ദ്രമായുള്ള ഒരു വസ്ത്രവ്യാപാരിയുടെ പക്കല്‍ നിന്നാണ് 214 ഫോട്ടോകളുള്ള ആല്‍ബം ന്യൂയോര്‍ക്ക് ടൈംസിലെത്തിയത്. പക്ഷേ, നാസി കാലത്തെ ആല്‍ബം എങ്ങനെ അമേരിക്കയിലെത്തിയെന്നത് ഇപ്പോഴും വ്യക്തമല്ല. ഒരു യു.എസ്.സൈനികനാണ് ആല്‍ബം അമേരിക്കയിലെത്തിച്ചതെന്ന് സൂചനയുണ്ട്.
No comments:
Post a Comment