ആടാനും പാടാനുമുള്ള കഴിവ് ദൈവാനുഗ്രഹത്താല്‍ ചിലരില്‍ മാത്രം സംഭവിച്ചതാണെന്നും ജീവിതത്തിന്റെ സാധാരണതകളെ ഇവരും ഇവരിലൂടെ സമൂഹവും മറികടക്കുന്നുവെന്നും വിശ്വസിച്ചു നമ്മുടെ പൂര്‍വികര്‍. ഒരു കാല്‍നൂറ്റാണ്ടിനപ്പുറം ഈണത്തില്‍ പാടിയിരുന്ന കുട്ടികള്‍ അവരുടെ മാതാപിതാക്കളെയും ഉറ്റവരെയും നാട്ടുകാരെയും വിസ്മയിപ്പിച്ചു; ആനന്ദിപ്പിച്ചു. യുവജനോത്സവങ്ങളില്‍ പങ്കാളികളാവാതെതന്നെ വിശേഷദിനങ്ങളിലെ കുടുംബസദസ്സുകളില്‍ ഇവരുടെ പാട്ടുകള്‍ തിളങ്ങി. ലളിതഗാനങ്ങളും ചലച്ചിത്രഗാനങ്ങളും ശാസ്ത്രീയസംഗീതപാഠങ്ങള്‍ വശമാക്കാതെതന്നെ ഇവര്‍ പാടി നടന്നു. ക്ലാസ്‌കയറ്റങ്ങള്‍ ഇവരില്‍ മിക്കപേരുടെയും പാട്ടുവാസനയെ നിസ്സാരമാക്കി. പഠനം കഴിഞ്ഞ് വിവിധ തൊഴിലുകളിലേര്‍പ്പെട്ടതോടെ ഇവര്‍ ശ്രോതാക്കളായി ചുരുങ്ങി. പാട്ടില്‍ മുഴുകി, സ്‌കൂളിലും കലാശാലകളിലും ക്ലാസുകള്‍ ബഹിഷ്‌കരിച്ചവരില്‍, പാഠ്യവിഷയങ്ങള്‍ ത്യജിച്ചവരില്‍, ചിലരൊക്കെ അറിയപ്പെടുന്ന പാട്ടുകാരും വാദ്യക്കാരുമായി. ഇവരെ കേള്‍ക്കാന്‍ നിപുണശ്രോതാക്കളുണ്ടായി.
കലകളില്‍, വിശേഷിച്ച് സംഗീതത്തില്‍ സോഷ്യലിസം ഗുരുതരമായിത്തീര്‍ന്നത് പോയ രണ്ടു പതിറ്റാണ്ടുകളിലാണ്. അറുപതുമുതല്‍ ഏതാണ്ട് മുപ്പത് കൊല്ലക്കാലം സിനിമാസംഗീതം കേരളത്തില്‍ മറ്റു സംഗീതപദ്ധതികള്‍ക്ക് സമാന്തരമായി തഴച്ചുവളര്‍ന്ന, ബഹുജനപങ്കാളിത്തമുള്ള പ്രസ്ഥാനമായി. പി.ഭാസ്‌കരന്‍, വയലാര്‍, ഒ.എന്‍.വി., യൂസഫലി തുടങ്ങിയ ഗാനരചയിതാക്കളും ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, കെ.രാഘവന്‍, സലില്‍ ചൗധരി മുതലുള്ള സംഗീതസംവിധായകരും രൂപവും ശീലും കൊടുത്ത ഗാനങ്ങള്‍ യേശുദാസും ജയചന്ദ്രനും പി.ലീലയും പി.സുശീലയും എസ്.ജാനകിയും അടക്കമുള്ള ഒരുകൂട്ടം ഗായകര്‍ പാടിപ്പാടി വളര്‍ത്തിയതാണ് ശരാശരി മലയാളിയുടെ ഗാനാഭിമുഖ്യം. വംശ, വര്‍ഗ, ജാതി, മത ഭേദങ്ങളില്ലാതെ മലയാളി മനസ്സിനെ രസിപ്പിച്ചു സിനിമാപാട്ടുകളെന്ന് സക്കറിയ. ഒരു തരി ഭാഷാപ്രണയവും സംഗീതാനുഭാവവുമുള്ള അവരുടെയൊക്കെ മനസ്സില്‍ ഇവരൊക്കെ മഹാന്മാരും മഹതികളുമായി.
പണ്ട് സ്‌കൂള്‍, കോളേജ് കലാമത്സരങ്ങളില്‍ പാടാനായി സ്റ്റേജിലെത്തിയിരുന്ന കുട്ടികള്‍ സദസ്സിനെ നോക്കി ഒന്നു പതിറിയിരുന്നു. പാട്ടു തുടങ്ങി സദസ്യര്‍ കാതുകൂര്‍പ്പിക്കുന്നുവെന്നറിഞ്ഞപ്പോള്‍ ഇവരുടെ കണ്ഠം തെളിഞ്ഞു. പാതി വഴിയില്‍ ഈണമോ ശ്രുതിയോ ലയമോ തെല്ലൊന്ന് പിഴച്ചാല്‍ ഇവര്‍ വിവര്‍ണരായി രംഗം വിടുമായിരുന്നു. തന്നെത്താനറിഞ്ഞവരായിരുന്നുവല്ലോ അന്നത്തെ മത്സരാര്‍ഥികള്‍. കേള്‍വിക്കാരെ കൂട്ടാക്കാതിരിക്കാനുള്ള അഹമ്മതി അവരിലുണ്ടായിരുന്നതേയില്ല. ഇന്നത്തെ കുട്ടികള്‍ക്കുണ്ടോ ഉള്ളില്‍ തട്ടിയ വിനയം? അവരുടെ ഹുങ്കിന് നാവുകൊടുക്കാന്‍ ചാനല്‍ക്കാര്‍. അവര്‍ക്കു ചുറ്റും ഓശാന പാടാന്‍ അച്ഛനമ്മമാര്‍. അവരെ പുരസ്‌കൃതരാക്കി വാനോളം പെരുപ്പിക്കാന്‍ കോര്‍പ്പറേറ്റുകള്‍. എന്തൊരു ദുര്‍ദേമസ്സ് നമ്മുടെ ഈ സംസ്‌കാരത്തിന്.
ദൃശ്യമാധ്യമങ്ങളുടെ വരവോടെ പാട്ടെല്ലാം കൂത്തായി. കൂത്താടാനറിയാത്തവര്‍ പാട്ടുകാരല്ലാതായി. കേള്‍വി കാഴ്ചയുടെ അടിയാളായി. ആകാശവാണിക്കാരുടെ അഹങ്കാരം ഒട്ടൊന്നു ശമിച്ചു. സുശിക്ഷിതമായ ആലാപനസംസ്‌കൃതിക്കും വാദ്യഗീതത്തിനുമായി ആകാശവാണി ഒരുക്കിയിരുന്ന കാലാവസ്ഥ തകിടം മറിഞ്ഞു. മലയാളിയുടെ സ്ഥലകാലങ്ങളില്‍ സിനിമാ സംഗീതത്തിന്റെ അഴിഞ്ഞാട്ടം തുടങ്ങി. പൊറുക്കാത്ത പകര്‍ച്ചവ്യാധിപോലെ ഇവ മലയാളിസമൂഹത്തെ മൊത്തത്തില്‍ കാര്‍ന്നുതിന്നുകൊണ്ടേയിരിക്കുന്നു. ബസ്സിലും കാറിലും റെയില്‍വേസ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിലും തെരുവോരങ്ങളിലും പാട്ടെന്ന മട്ടില്‍ അസഹ്യമായ ഒച്ചകള്‍. ശബ്ദ, ദൃശ്യവിധാനങ്ങള്‍ മൊബൈലില്‍ സമൃദ്ധമായതോടെ തീവണ്ടിയാത്രയിലും സൈ്വരം കെട്ടു. സഹയാത്രികനായ ഒരുത്തന്റെ മൊബൈലില്‍ നിന്ന് 'ഇഷ്ടമല്ലെടാ, എനിക്കിഷ്ടമല്ലെടാ' എന്ന് ഉയര്‍ന്ന ശ്രുതിയില്‍ ആക്രോശം. 'എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പുതരാം രാക്ഷസി' എന്നു മറ്റൊരു സെല്‍ഫോണ്‍ ചീറുന്നു.
മലയാള ചാനലുകളിലൊക്കെ തുരുതുരാ പാട്ടാണ്. റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ മാത്രമല്‌ള്‌ള അവരുടെ കുടുംബം മുഴുവന്‍ പാടും. മുന്‍ഗാമികളിലേക്ക് അന്വേഷണം നീണ്ടുപോയാല്‍ ഇവരുടെ പ്രപിതാമഹന്‍ 'ഉറാങ് ഒട്ടാങ്' വരെ പാട്ടുകാരനായിരുന്നു എന്നു നമ്മള്‍ കണ്ടെത്തും. സംഗീത മഹായജ്ഞങ്ങളില്‍ 'സെലിബ്രിറ്റി ഗസ്റ്റ്' എന്ന ചെല്ലപ്പേരില്‍ ആശ്ലേഷിക്കപ്പെടുന്നവര്‍ക്ക് ഒരു വരിയെങ്കിലും പാടാതെ വയ്യെന്നായിട്ടുണ്ട്. സ്വര-ലയശുദ്ധിയും ശ്രുതിശുദ്ധിയും ഭാവാനുഭവമായി നിത്യശത്രുത പുലര്‍ത്തുന്ന ഇവരില്‍ ഭൂരിപക്ഷം പേരുടെയും അന്തംവിട്ട ഗാനം കേട്ട് വിധികര്‍ത്താക്കള്‍ക്ക് രോമഹര്‍ഷം. ചെറിയൊരു ശ്രുതിചോര്‍ച്ചയില്‍, ഭൃഗഭംഗത്തില്‍ ജഡ്ജസ്സിന്റെ പഴികേട്ട് പുറത്തുപോയ പയ്യനും പെണ്‍കുട്ടിയും ഈ മുഹൂര്‍ത്തം കണ്ട് ചിരിക്കണോ കരയണോ എന്ന് സംഭ്രമിക്കുന്നുണ്ടാവണം.
പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ കര്‍ണാടകസംഗീതം പൊതുവേ ഹാസ്യത്തിന്റെ ചേരുവകളിലൊന്നായിരുന്നു. ക്രമേണ ഇതില്ലാതായി. 'ശങ്കരാഭരണം' എന്ന തെലുങ്കു സിനിമയുടെ അവിശ്വസനീയമായ വിജയത്തിനു പിന്‍പേ ഭാഷാചിത്രങ്ങളില്‍ കര്‍ണാടകസംഗീതവും സംഗീതക്കാരുടെ ജീവിതവും തരളവികാരതരംഗിതമായി. 'ഗാന'വും 'സ്വാതിതിരുനാളും' 'ഹിസ്‌ഹൈനസ് അബ്ദുള്ള'യും 'കമലദള'വും 'ഭരത'വും പാട്ടുകള്‍ കൊണ്ട് കസറി. മൊത്തം മലയാളി സമൂഹത്തിന് ശാസ്ത്രീയസംഗീതമൊരു നാട്യമായി, വേഷമായി, മേനിയായി, ആഭിജാത്യചിഹ്നമായി. രാഗതാള കാലങ്ങളോ സ്വരസഞ്ചാര സങ്കീര്‍ണതകളോ ഭാവപ്രകാശമോ അറിഞ്ഞനുഭവിക്കാനാവാത്തവരുടെ അലസമായ നോട്ടങ്ങള്‍ക്കു മുന്‍പില്‍ അവരര്‍ഹിക്കുന്ന ഗായകരെത്തി. 'ചക്കിക്കൊത്ത ചങ്കരന്‍' എന്നു പറഞ്ഞു പറഞ്ഞ്, കേട്ടുകേട്ട്, തേഞ്ഞുപോയ പഴഞ്ചൊല്ലിന് പുതിയ സാംഗത്യം പകര്‍ന്നവരാണ് കേരളത്തില്‍ കൂടിക്കൂടി വരുന്ന പാട്ടുകാരും ശ്രോതാക്കളും. സംഗീതത്തിന്റെ പേരും പറഞ്ഞ് മാറിയ കാലം പെരുമ്പറ കൊട്ടി ആഘോഷിക്കുന്ന നിഷ്ഠുരമായ ക്രയവിക്രയങ്ങള്‍ താങ്ങാനാവാത്തതു കൊണ്ടുകൂടിയാവണം നെയ്യാറ്റിന്‍കര വാസുദേവനും എം.ജി. രാധാകൃഷ്ണനും ജീവിതമാകുന്ന അരങ്ങില്‍ നിന്ന് കഴിയുന്നത്ര മുന്‍പേ നിഷ്‌ക്രമിച്ചത്.
നാലു പതിറ്റാണ്ടുകള്‍ക്കപ്പുറം വൈക്കത്തമ്പലത്തില്‍ പാടാനെത്തിയ അരയക്കുടി രാമാനുജയ്യങ്കാര്‍ ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തിയ കേരളത്തിലാരുടെയോ കച്ചേരി യദൃച്ഛയാ കേള്‍ക്കാനിടവന്നു. തനിക്കൊപ്പമുണ്ടായിരുന്നവരെ അദ്ദേഹം ചോദ്യഭാവത്തില്‍ നോക്കി. അവര്‍ പകച്ചപ്പോള്‍ അദ്ദേഹമൊരു ചോദ്യത്തിലേക്ക് നീങ്ങി ''ഇവന്‍ യാര്?'' അനാഥക്കൊളന്തയാ? ശ്രുതി മാതാ ലയഃ പിതാ.'' സാമാന്യം ഭേദപ്പെട്ട ജ്ഞാനസ്ഥരും സംഗീതം മോക്ഷമാര്‍ഗമായിക്കണ്ടവരും പരക്കെ ഉണ്ടായിരുന്ന അക്കാലത്ത് അരയക്കുടിക്ക് അങ്ങനെ തോന്നിയെങ്കില്‍ അത്ഭുതമെന്നേ പറയേണ്ടു. ഇന്നാണ് അരയക്കുടി നമ്മുടെ നാട്ടില്‍ അങ്ങോളമിങ്ങോളം ഒരു പര്യടനം നടത്തേണ്ടിയിരുന്നത്. കൃപാവാരിധിയായ കാലം ആ മഹാനുഭാവന്റെ രക്ഷകനായത് ഭാഗ്യം തന്നെ.

No comments:
Post a Comment